ഇരിട്ടി: സംസ്ഥാനത്തെ മുഴുവന്‍ ഡ്രോയിംഗ് ആന്റ് ഡിസ്‌ബെഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും ഇന്‍കംടാക്‌സ് ഇ ഫയലിങ്ങിനെകുറിച്ച് ട്രഷറികളില്‍ ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു . ഇരിട്ടി സബ്ട്രഷറിക്ക് കീഴിലുള്ള ഡി ഡി ഒ മാര്‍ക്കുള്ള പരിശീലന ക്ലാസ് 8 ന് വ്യാഴാഴ്ച ഇരിട്ടി എഇഒ ഓഫീസ് ഹോളില്‍ വെച്ച് നടക്കും.
രാവിലെ 10 മണിമുതല്‍ 1 മണിവരെയുള്ള ആദ്യ സെഷനില്‍ ട്രഷറി പരിധിയിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അസിസ്റ്റന്റ്‌റ് എഞ്ചിനീയര്‍മാര്‍ പഞ്ചായത്ത് സിക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഡിഡിഒമാര്‍ക്കും ഉച്ചക്ക് ശേഷം 2 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെഷനില്‍ ട്രഷറി പരിധിയിലുള്ള പ്രൈമറി, ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപകര്‍ക്കുമാണ് പരിശീലന ക്ലാസ് നടക്കുക. എല്ലാ ഡിഡിഒമാരും പരിശീലന ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണെന്നു ഇരിട്ടി സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ട്രഷറിയിലെ 04902491511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
















