കണ്ണൂര്‍: സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷന്‍ പരിശീലന പരിപാടിക്ക് നേതൃത്വം കൊടുക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനുമായി 55 അംഗ ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ചു. റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരണവും പ്രഥമ യോഗവും പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്‌ക് അധ്യക്ഷത വഹിച്ചു. എന്‍എച്ച്എം ജില്ലാ പ്ലാനിങ്ങ് മാനേജര്‍ ഡോ.കെ.വി.ലതീഷ് ആമുഖ അവതരണം നടത്തി. ജില്ലാ പ്ലാന്‍ കോ-ഓര്‍ഡിനേറ്ററും കില ഫാക്കല്‍റ്റിയുമായ കെ.വി. ഗോവിന്ദന്‍ വിഷയം അവതരിപ്പിച്ചു. ഡോ.എ.ടി.മനോജ്, ഡോ.ബി.സന്തോഷ്, പി.സുനില്‍ ദത്തന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്‍, ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ.ഷാജ് എന്നിവര്‍ സംസാരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
















