Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘കുഞ്ഞുമാലാഖ’യുടെ വല്ല്യ പണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 10:15 pm IST
in Vicharam

കോട്ടയം വടവാതൂരിലെ ക്രിസ്ത്യന്‍ ബാലമാസികയായ ‘കുഞ്ഞുമാലാഖ’ ഹിന്ദുദൈവങ്ങളെ അവഹേളിച്ചത് വിവാദമായിരിക്കുകയാണല്ലോ. ഹിന്ദുവായ രാംനാഥ്, ക്ഷേത്രമെന്നു കരുതി പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചെന്നും തന്മൂലം നൂറുമേനി വിളവ് ലഭിച്ച അയാളും നാട്ടുകാരും പുതിയ ദൈവത്തെ ആരാധിച്ചെന്നുമാണ് കുഞ്ഞുങ്ങളെ പറ്റിക്കാന്‍ പള്ളിക്കാര്‍ ഉണ്ടാക്കിയ തട്ടിപ്പുകഥയുടെ പൊരുള്‍.

‘കുഞ്ഞുമാലാഖ’ മാത്രമല്ല, ഇതുപോലെ അനന്തകോടി ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ പണ്ടുമുതലേ ഹിന്ദുക്കള്‍ക്കെതിരേ ഇത്തരം തട്ടിപ്പുകള്‍ അച്ചടിച്ചു വിടുന്നതില്‍ തത്പരരാണ്. ഉദാഹരണത്തിന് റവ. മാത്യു. പി. ജോര്‍ജ് മാനേജിങ് എഡിറ്ററായി തിരുവല്ലായില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘നമ്മുടെ മാസിക’ എന്ന ബാലപ്രസിദ്ധീകരണത്തിന്റെ 2003 ഒക്ടോബര്‍ ലക്കത്തില്‍ നിഷ സൂസന്‍ ഏബ്രഹാം എഴുതിയ ‘നല്ല സ്‌നേഹിതന്‍’ എന്ന കഥ വായിച്ചാല്‍ മതി.

അതില്‍ ഹിന്ദുവായ രവി എന്ന കുട്ടി ആത്മവിശ്വാസമില്ലാത്തവനും പഠിക്കാന്‍ മണ്ടനുമാണ്. കൂട്ടുകാരനായ സാം ആവട്ടെ ബഹുമിടുക്കനും. സണ്‍ഡേ സ്‌ക്കൂളില്‍ പോകുന്നതുകൊണ്ടാണ് താന്‍ നല്ല കുട്ടിയായതെന്ന സാമിന്റെ വാക്കുകേട്ട് അത് അനുസരിക്കുന്ന രവി ‘കാല്‍വറിയില്‍ തന്‍ ജീവന്‍ തന്ന രക്ഷകന്‍…’ എന്ന പാട്ട് പഠിക്കുന്നു. പിന്നീട് അവന്‍ യേശുവിനെ പ്രാര്‍ത്ഥിച്ച് പരീക്ഷയ്‌ക്ക് നല്ല മാര്‍ക്കുമേടിച്ച് സമ്മാനമായി ബൈബിള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.

അതേ ലക്കത്തില്‍ തന്നെ സിഎസ്എസ് എം വാര്‍ത്തകള്‍ എന്ന കോളത്തില്‍ പള്ളം ബുക്കാനന്‍ സ്‌ക്കൂളിനെപ്പറ്റി ഒരു രസികന്‍ വാര്‍ത്തയുണ്ട്. പ്രസ്തുത സ്‌ക്കൂളിലെ ടിടിസി വിദ്യാര്‍ത്ഥിനികള്‍ക്ക് കുരിശു പ്രാര്‍ത്ഥന നടത്താന്‍ എത്തിയ സുവിശേഷഭ്രാന്തനോട് ഉത്തരകേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പാവപ്പെട്ട അക്രൈസ്തവയുവതികള്‍, ‘അച്ചോ! ഞങ്ങളെ പതിവായി കുരിശിലേറ്റാന്‍ എന്നും ഇങ്ങോട്ട് എഴുന്നള്ളിക്കൂടേ…’എന്നു കെഞ്ചിയത്രേ.

കോട്ടയം ജില്ലയിലെ കൂത്രപ്പള്ളിയില്‍ നിന്ന് സിസ്റ്റര്‍ ആന്‍സിയുടെ പത്രാധിപത്യത്തിലുള്ള ‘ജീവന്റെ അപ്പം’ എന്ന ബാലമാസികയുടെ 2006 ജൂണ്‍ ലക്കത്തില്‍ സിസ്റ്റര്‍ ജോവാന്‍ എഴുതിയ ഒരു പാട്ട് കേള്‍ക്കുക. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് തിരുവാതിര കളിക്കാന്‍ തട്ടിക്കൂട്ടിയ പാട്ട് ഇങ്ങനെ പോകുന്നു:

”ക്രിസ്തുശിഷ്യന്‍ തോമാശ്ലീഹാ

ഭാരതത്തിന്‍ അപ്പസ്‌തോലന്‍

അന്‍പത് രണ്ടില്‍ കൊടുങ്ങല്ലൂര്‍

നഗരെ എത്തി

ഹൈന്ദവരാം ജനതയെ

കേരളത്തിലുടനീളം

യേശുവിന്റെ നാമത്തിലായ്

മാമ്മോദീസാ നല്‍കി വന്ദ്യന്‍….”

ഹിന്ദുവിന്റെ മണ്ണില്‍ പള്ളി ഉണ്ടാക്കി, ഹിന്ദുക്കളെ മതവും മാറ്റി, അന്ത്യത്തില്‍ ഹിന്ദുവിന്റെ തിരുവാതിരയും വഞ്ചിപ്പാട്ടുംകൊണ്ട് ഹിന്ദുവിന് പാരവയ്‌ക്കുകയാണ്.

അമ്പോറ്റി ഇരിക്കുന്നത് അമ്പലത്തില്‍ ആണെന്നല്ലേ നമ്മളൊക്കെ വിശ്വസിക്കുന്നത്. എന്നാല്‍ ഓര്‍ത്തഡോക്‌സുകാരുടെ കുട്ടിപ്പുസ്തകത്തിലെ പാട്ടു കേള്‍ക്കൂ:

”അമ്പോറ്റിയമ്മച്ചിയെത്രയെത്ര

കുട്ടിക്കഥകള്‍ പറഞ്ഞു തന്നു

ദൈവപുത്രനായ ക്രിസ്തുവിന്റെ

സത്ക്കഥയൊക്കെ പറഞ്ഞു തന്നു…”

‘കുഞ്ഞുമാലാഖ’യിലേക്ക് വരാം… ‘യേശുവിനോടും അവന്റെ ദൂതന്മാരോടുമൊപ്പം ആര്‍ത്തുല്ലസിക്കാന്‍…. പ്രൈമറി കുട്ടികള്‍ക്കായ് ക്രിസ്റ്റീന്‍ പുറത്തിറക്കുന്ന ‘കുഞ്ഞുമാലാഖയുടെ’ അണിയറ ശില്‍പികളായ കോട്ടയം കളത്തിപ്പടിയിലെ കത്തോലിക്കര്‍ ‘ക്രിസ്റ്റീന്‍ ഗാനങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പേജ് 24ലെ ഒരു പാട്ടിന്റെ പല്ലവി താഴെകൊടുക്കുന്നു. ആ വരികള്‍ പരിചയമുണ്ടോയെന്ന് കവി മധുസൂദനന്‍ നായരെങ്കിലും പറയട്ടെ:

‘വിളവോ അധികം വേലക്കാരോ വിരളം

വിള ഭൂവിലേക്കെന്നെ അയയ്‌ക്കേണമേ

പാപം പെരുകുന്നു ലോകം നശിക്കുന്നു

വിള ഭൂമിയിലേക്കെന്നെ അയയ്‌ക്കേണമേ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍

ഒരു കോടി ഈശ്വരവിലാപം

ഹല്ലേലുയ… ഹല്ലേലുയ…. ഓഹോ’

ആരാന്റെ കവിതയിലെ വരികള്‍ അടിച്ചുമാറ്റി പള്ളിപ്പാട്ടില്‍ ചേര്‍ത്ത മഹാപാപികളാണ് പാപം പെരുകി ലോകം നശിക്കുന്നതിനെപ്പറ്റി ഉത്ക്കണ്ഠപ്പെടുന്നത്. ഛായ്..!

ഹരീഷ് മനു, കോട്ടയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.