Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്യൂബയില്‍ അഭിമാനം കൊള്ളുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 10:06 pm IST
in Vicharam

 

ക്യൂബന്‍ രാഷ്‌ട്രത്തലവനും വിപ്ലവകാരിയുമായിരുന്ന ഫിദല്‍ കാസ്‌ട്രോ ഓര്‍മയായിരിക്കുന്നു. ലോക രാഷ്‌ട്രങ്ങള്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ സിപിഎം മൂന്നു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാത്ത ഒരു നടപടി കേരളത്തില്‍ നടപ്പാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ച മനഃശാസ്ത്രം പരിശോധിക്കപ്പെടേണ്ടതാണ്. രാഷ്‌ട്രത്തലവന്മാര്‍ മരിക്കുമ്പോള്‍ രാജ്യങ്ങള്‍ ദുഃഖാചരണം നടത്താറുണ്ട്. എന്നാല്‍ ഒരു രാഷ്‌ട്രത്തലവന്റെ മരണത്തില്‍ ഒരു പാര്‍ട്ടി ദുഃഖാചരണം നടത്തുന്നത് പതിവില്ലാത്തതാണ്. സിപിഎമ്മിന്റെ അടിസ്ഥാനപരമായ ഒരു വൈകല്യമാണ് ഇത് സൂചിപ്പിക്കുന്നത്.

കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുടെ ദേശീയ നേതാക്കളില്‍ അഭിമാനിക്കാനാവുന്നില്ല. അവര്‍ പ്രേരണയും പ്രചോദനവും ഉള്‍ക്കൊള്ളുന്നത് വൈദേശിക നേതാക്കളില്‍നിന്നാണ്. ഇന്ത്യയുടെ വീരപുരുഷന്മാര്‍ അവര്‍ക്ക് വര്‍ഗ ശത്രുക്കളാണ്. പഴശ്ശി, ശിവജി, നേതാജി ഇവരെല്ലാം കമ്യൂണിസ്റ്റുകാരുടെ ദൃഷ്ടിയില്‍ അധിക്ഷേപാര്‍ഹരാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് സ്വന്തം നാടിന്റെ പാരമ്പര്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിലവര്‍ അഭിമാനിക്കുന്നില്ല. എന്നാല്‍ ലോകത്തിലെ മറ്റു കമ്യൂണിസ്റ്റുകള്‍ ഭാരതത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ സ്ഥാനപതിയോട് മാവോ പറഞ്ഞത് ചൈനയില്‍ ഒരു വിശ്വാസമുണ്ടെന്നും, ഈ ജന്മത്തില്‍ സദ്പ്രവൃത്തികള്‍ ചെയ്താല്‍ അടുത്ത ജന്മം ഭാരതത്തില്‍ ജനിക്കാമെന്നുമാണ് ആ വിശ്വാസം.

കാസ്‌ട്രോയിലും മാവോയിലും ഹോചിമിനിലുമെല്ലാം പ്രേരണ നേടുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കണ്ണുതുറപ്പിക്കുന്ന ഒരു സംഭവമുണ്ട്. അമേരിക്കയെ ഒളിപ്പോരിലൂടെ മുട്ടുകുത്തിച്ച വിയറ്റ്‌നാമിന്റെ നേതാവായ ഹോചിമിന്‍ തന്റെ യുദ്ധതന്ത്രങ്ങളുടെ മാതൃക ശിവജയില്‍നിന്നാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിയറ്റ്‌നാമിന്റെ വിദേശകാര്യമന്ത്രിയായിരുന്ന വനിത ഭാരതം സന്ദര്‍ശിച്ചപ്പോഴുണ്ടായ സംഭവമാണിത്. അവര്‍ക്ക് ചെങ്കോട്ട, മഹാത്മാഗാന്ധിയുടെ സമാധി തുടങ്ങിയവ സന്ദര്‍ശിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷേ അവര്‍ ഛത്രപതി ശിവജിയുടെ സമാധി സ്ഥലം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അവരെ റായ്ഗഢിലെ ശിവജിയുടെ സമാധി സ്ഥലത്തു കൊണ്ടുപോയി. അവിടെനിന്ന് അവര്‍ ഭക്തിയോടെ ഒരല്‍പം മണ്ണെടുത്ത് തന്റെ പേഴ്‌സില്‍ വയ്‌ക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന രീതിയല്‍ അണിയുകയും ചെയ്തു. ഇതുകണ്ട വിദേശകാര്യ വകുപ്പിലെ ഉദ്യോസ്ഥരും മാധ്യമ പ്രതിനിധികളും അദ്ഭുതപരതന്ത്രരായി. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ”ഈ മണ്ണ് ധീരന്മാരുടെ നാടിന്റേതാണ്. വിയറ്റ്‌നാമില്‍ എത്തിയശേഷം ഇത് ഞാന്‍ വിയറ്റ്‌നാമിന്റെ മണ്ണില്‍ ചേര്‍ക്കും. അങ്ങനെ മഹാത്മാക്കളും ധീരരായ നേതാക്കളും വിയറ്റ്‌നാമിലുമുണ്ടാകും.

അമേരിക്ക-വിയറ്റ്‌നാം യുദ്ധം അവ സാനിച്ചശേഷം വിയറ്റ്‌നാം പ്രസിഡന്റിനോട് എന്താണ് വിജയകാരണമെന്നുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അമേരിക്കയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ശക്തിയില്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഹിന്ദുസ്ഥാനിലെ ഒരു ധീരനായ രാജാവിന്റെ ജീവചരിത്രം പഠിച്ചു. അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കി. അതാണ് ഞങ്ങളുടെ വിജയകാരണം.” ആ രാജാവ് ആരെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഛത്രപതി ശിവജി എന്നാണ്. അത്തരം ധീരരായ രാജാക്കന്മാര്‍ ഞങ്ങളുടെ നാട്ടില്‍ ജനിച്ചിരുന്നുവെങ്കില്‍ ലോകം ഞങ്ങള്‍ ഭരിക്കുമായിരുന്നു. പ്രസിഡന്റിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ശവകൂടീരത്തില്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: ഛത്രപതി ശിവജി മഹാരാജാവിന്റെ ഒരു സൈനികന്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.

ലോകം ഭാരതത്തിലേക്ക് പ്രേരണക്കും പ്രതീക്ഷയ്‌ക്കുമായി നോക്കുമ്പോള്‍ വിദേശത്തേക്ക് ഉറ്റുനോക്കുന്നതാണ് ഇടതുപാര്‍ട്ടികളുടെ തകര്‍ച്ചയ്‌ക്ക് കാരണം. ഇന്ന് കമ്യൂണിസത്തിനുവന്നിട്ടുള്ള പതനത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവാക്കുന്നതാണ് ഈ ദുഃഖാചരണം. കവി പാടിയതുപോലെ,

അനുപദമനുപദമന്യദേശങ്ങള്‍ തന്‍

അപദാനം പാടുന്ന പാട്ടുകാരാ

ഇവിടത്തെ മണ്ണിന്റെ മഹിമകള്‍ പാടുവാന്‍

ഇനിയുമില്ലാത്മാഭിമാനമെന്നോ?

അടിസ്ഥാനപരമായ ഈ വൈകല്യമാണ് സിപിഎമ്മിനെ ഇന്ത്യന്‍ ജനതക്ക് അസ്വീകാര്യമാക്കിയത്. ഭാരതീയമായതെല്ലാം അപമാനകരമായി കണക്കാക്കി തള്ളിക്കളയുന്ന നയത്തിന്റെ പരിണിതഫലമാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ എന്നത് 18 രാഷ്‌ട്രങ്ങളാണെന്ന വാദം ഉയര്‍ത്തിയത്. പാക്കിസ്ഥാന്‍ വാദത്തിന് ആശയപരമായ അടിത്തറ നല്‍കിയത് കമ്യൂണിസ്റ്റുകളാണ്. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആചരിക്കാതിരിക്കാനും ചൈനീസ് ആക്രമണസമയത്ത് സ്വന്തം നാടിന് ദോഷകരമായ നയം സ്വീകരിക്കാനും കമ്യൂണിസ്റ്റുകള്‍ തയ്യാറായത് ഇതുകൊണ്ടാണ്. ഇന്ത്യയുടെ ദേശീയ മൂല്യങ്ങള്‍, സംസ്‌കാരം, ചരിത്രം തുടങ്ങി എല്ലാറ്റിനും സിപിഎം എതിരാവുന്നത് ഇപ്രകാരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

Gulf

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

India

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.