ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആസ്ഥാനത്തിനു മുന്നിലാണ് പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം തമിഴ്നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അപ്പോള ആശുപത്രിയിലേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗവര്‍ണറുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ആശുപത്രി അധികൃതരുമായും സംസാരിച്ചു. ജയയുടെ ആരോഗ്യത്തിനായി ജനങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
















