Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തോട് അധികൃതര്‍ കാണിച്ചത് കടുത്ത അനാദരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:31 am IST
inKannur

മരിച്ച ആദിവാസി യുവതി മോഹിനി

ഇരിട്ടി: ആദിവാസി യുവതിയും കുഞ്ഞും കാട്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ അധികൃതര്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പരക്കെ പ്രതിഷേധം. പ്രസംഗത്തിലും വാക്കിലും ആദിവാസിപ്രേമം വിളമ്പി നടക്കുന്നവര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കാത്തതാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ പ്രസവത്തെത്തതുടര്‍ന്ന് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാട്ടിനുള്ളിലെ ഈറ്റയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച കുടിലിന്റെ മണ്‍തറയില്‍ കിടന്നത് ഇരുപതു മണിക്കൂറോളമാണ്. പ്രായമായ അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും മൃതദേഹത്തിന് കാവലിരുന്നു. മരണം സംഭവിച്ച ഉടന്‍തന്നെ കര്‍ണ്ണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടത്തെ വനപാലകരെയും പോലീസിനെയും അറിയിച്ചിരുന്നെങ്കിലും അവരാരും ഇന്നലെ ഉച്ചക്ക് 12 മണിയോടെ മൃതദേഹം മാറ്റുന്നതുവരെ അവിടെ എത്തിയില്ല. ആരോഗ്യവകുപ്പും ഇവരെ തിരിഞ്ഞ് നോക്കിയില്ല.

അതേസമയം കേരളത്തിലെ അടുത്ത പോലീസ് സ്‌റ്റേഷനായ ഇരിട്ടിയിലെ പോലീസ് അധികാരികളെ വിവരമറിയിച്ചെങ്കിലും അവര്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ ഏതാനും നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു മൃതദേഹം മരിച്ച മോഹിനിയുടെ അമ്മ ലീല താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

ആറളം ആദിവാസി മേഖലയില്‍ നിന്നുള്ളവരായിട്ടുപോലും അമ്മയും ചോരക്കുഞ്ഞും മരിച്ച് ഇരുപതു മണിക്കൂറോളം കാട്ടില്‍ കിടന്നിട്ടും ആദിവാസി പ്രേമം പ്രസംഗിച്ചുനടക്കുന്ന ആരും തന്നെ അവിടെയെത്താത്തത് ഇവരുടെ കാപട്യം വിളിച്ചോതുന്നതാണ്. എല്ലാവരും അവഗണിച്ചപ്പോള്‍ ഒടുവില്‍ അമ്മയുടെയും ചോരക്കുഞ്ഞിന്റെയും മൃതദേഹം ആദിവാസികള്‍ തന്നെ പായയില്‍ പൊതിഞ്ഞുകെട്ടി തോളത്തിലേറ്റി കാട്ടിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് വനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷവും ഏറെ നേരം മൃതദേഹം വനത്തിനോട് ചേര്‍ന്ന മണ്‍ റോഡില്‍ കിടത്തേണ്ടി വന്നു.

ആറളം ഫാമില്‍ അമ്മയോടൊപ്പം താമസിച്ചുവന്നിരുന്ന മോഹിനി രാജേഷിനെ വിവാഹം കഴിച്ച ശേഷം ഒരുമാസം മുന്‍പാണ് മാക്കൂട്ടത്തേക്ക് വന്നത്. മാക്കൂട്ടം കോളനിയില്‍ ആയിരുന്നു രാജേഷിന്റെ വീട്. മാക്കൂട്ടം വന മേഖലയില്‍ നിന്നും വനത്തിലെ വിവിധ വസ്തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തിയായിരുന്നു രാജേഷിന്റെ ജീവിതം. ഇതുപോലെ തന്നെയാണ് ഈ കോളനിയിലെ പലരും ഇവിടെ ജീവിക്കുന്നത്. വനത്തിനുള്ളില്‍ ഇതിനായി ഇവര്‍ കുടിലുകള്‍ കെട്ടുകയും താമസിക്കുകയും ചെയ്തു വരുന്നുണ്ട്. രാജേഷ് മോഹിനിയെ വിവാഹം ചെയ്തതോടെ അവരെ കാട്ടിനുള്ളില്‍ കെട്ടിയ കുടിലിലേക്ക് കൊണ്ട് വരികയായിരുന്നു. അതേസമയം ഇവരുടെ വിവാഹം എന്ന് പറയുന്നതിന് ആധികാരികമായ യാതൊരുവിധ രേഖകളും ഉണ്ടാവുകയില്ല. ഇവരുടെ കോളനികളില്‍ നിന്നും തനിക്കു ഇഷ്ടപ്പെടുന്നവരെ പ്രായം പോലും നോക്കാതെ കൂടെ കൊണ്ടുവരികയും ഒന്നിച്ചു താമസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുപോലുള്ള ഒരു വിവാഹം മാത്രമായിരുന്നു ഇവരുടെതും എന്നാണു അറിയാന്‍ കഴിയുന്നത്. ആറളം ആദിവാസി കോളനിയിലെ ഒരു യുവതിയും കുഞ്ഞും ചികിത്സകിട്ടാതെ മരിച്ചിട്ടും അതിര്‍ത്തിത്തര്‍ക്കം പറഞ്ഞും ആരില്‍ നിന്നും പരാതി ലഭിച്ചില്ലെന്ന് പറഞ്ഞും കയ്യൊഴിഞ്ഞ കേരളത്തിലെ അധികാരികളുടെ നടപടിയില്‍ രോഷം ഉയരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.