ജയ്‌പൂര്‍: കരസേനാ നിയമനത്തിന് ഇനി എഴുത്തു പരീക്ഷയും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ ഇനിമുതല്‍ മറ്റു പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കൂ.
സൈനിക നിയമനത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈനിക ആസ്ഥാനം (റിക്രൂട്ട്‌മെന്റ്) മേജര്‍ ജനറല്‍ ജെ. കെ. മര്‍വാള്‍ അറിയിച്ചു. ജയ്‌പൂരിലെ ആംബറില്‍ സിഐഎസ്എഫിന്റെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ തീരുമാനം സൈന്യത്തിലേക്ക് ആളുകളെ എടുക്കുന്നതില്‍ കാതലായ മാറ്റം കൊണ്ടുവരും. എഴുത്തുപരീക്ഷ നടത്തി ആളുകളെ എടുക്കുന്നതാണ് നിലവിലേതിനേക്കാള്‍ കൂടുതല്‍ അഭികാമ്യം.
ആദ്യപടിയായി ജയ്‌പൂര്‍, അംബാല, ചെന്നൈ എന്നീ മേഖലകളില്‍ എഴുത്തുപരീക്ഷ നടത്തി ആളുകളെ എടുത്തിട്ടുണ്ട്. നിലവില്‍ ശാരീരിക ക്ഷമതാ പരീക്ഷയ്‌ക്കുശേഷമാണ് എഴുത്തുപരീക്ഷ നടത്തുന്നത്. സൈന്യത്തില്‍ ആളെയെടുക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്.
















