ശ്രീനഗര്‍: പോലീസിന് ഭീഷണിയുമായി ഹിസ്ബുള്‍ നേതാവ് സക്കീര്‍ റഷീദ് എന്ന മൂസയുടെ വീഡിയോ. ആദ്യം ചെയ്ത തെറ്റ് പൊറുക്കുന്നുവെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നുമാണ് അയാള്‍ പറയുന്നത്. ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
പോലീസ് തങ്ങളുടെ കുടുംബത്തെ അപമാനിക്കുന്നുവെന്നും അയാള്‍ ആരോപിക്കുന്നു.
നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് ആരാണെന്ന കാര്യം തങ്ങള്‍ക്കറിയാം. ഇത് നിങ്ങളാദ്യമായി ചെയ്യുന്ന തെറ്റാണ്. ഇനിയും ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ കുടുംബം നിങ്ങളെ ഓര്‍ത്ത് ദുഃഖിക്കും. അവരെ നിങ്ങള്‍ക്ക് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എവിടെ വേണമെങ്കിലും ഒളിപ്പിക്കാം.
എന്നാല്‍ അവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കാകും-അയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരെയും വെറുതെ വിടില്ലെന്ന ഭീഷണിയുമുണ്ട്. ഐജി മുതല്‍ ശിപായി വരെ വേണ്ടവരെയെല്ലാം ഞങ്ങള്‍ കൈകാര്യം ചെയ്യും- അയാള്‍ വ്യക്തമാക്കുന്നു.
















