Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജിഹാദി ഭീകരവാദത്തിലൂടെ കമ്മ്യൂണിസം വളര്‍ത്താന്‍ ശ്രമം: ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 10:18 am IST
inKollam

കൊല്ലം: ജിഹാദി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച് കമ്മ്യൂണിസം വളര്‍ത്താനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍. അതിന് ഉദാഹരണമാണ് കേരളത്തില്‍ നിന്നും ഐഎസ് ബന്ധമുള്ള യുവാക്കളെ കസ്റ്റഡിയിലെടുത്തപ്പോള്‍ മനുഷ്യാവകാശ വാദവുമായി രംഗത്തുവന്ന സിപിഎം നേതാവ് ടി.കെ.ഹംസയുടെ വാക്കുകള്‍. ഭീകരവാദത്തെ ബിജെപി എതിര്‍ക്കും. അത് ജിഹാദിയാണെങ്കിലും മാവോയിസ്റ്റാണെങ്കിലും. ഫിഡല്‍ കാസ്‌ട്രോയും ചെഗുവേരയും ചെയ്തിരുന്നത് ഭീകരവാദമാണ്. അതേ ഭീകരവാദം ചെയ്യുന്നവരാണ് മാവോയിസ്റ്റുകളും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെങ്കില്‍ മനുഷ്യാവകാശം പറഞ്ഞ് പിണറായി വിജയനും സംഘവും പൊതുനിരത്തിലിറങ്ങിയെനെ. കേരളത്തില്‍ ഭരണം നടത്തുന്നത് കൊലയാളികളാണ്. കേരളത്തിലെ ആദ്യരാഷ്‌ട്രീയ കൊലപാതകമായിരുന്ന വാടിക്കല്‍ രാമകൃഷ്ണന് കേസിലെ മൂന്നാം പ്രതിയായ വ്യക്തിയാണ് ഇന്ന് കേരളഭരണം നടത്തുന്ന പിണറായി വിജയന്‍. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന കേസിലെ രണ്ടാംപ്രതിയാണ് ഭരണത്തിന് നിര്‍ദ്ദേശം നല്‍കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച് ഭരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അര്‍പ്പണത്തിന്റെയും സംഘടനാബോധത്തിന്റെയും ഉദാഹരണമായിരുന്നു കെ.ടി.ജയകൃഷ്ണന്‍ മാസറ്റര്‍. സമൂഹനന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം ബിജെപിക്കാരനായതിന്റെ ഒറ്റക്കാരണത്താലാണ് സിപിഎമ്മുകാര്‍ ക്ലാസ്‌റൂമില്‍ കയറി വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത്. ലോകത്തിലെ തന്നെ ആദ്യത്തെ പൈശാചികവും മൃഗീയവുമായ കൊലപാതകമായിരുന്നു അത്. അന്ന് ആ ക്ലാസ് റൂമിലുണ്ടായിരുന്ന കുട്ടികളുടെ മാനസികനില പഴയ സ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അവര്‍ ഇന്ന് വളര്‍ന്നു കഴിഞ്ഞു. അവര്‍ വളരും തോറും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നശിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാം ശരിയാക്കാമെന്ന് വീമ്പിളക്കി ഭരണത്തില്‍ കയറിയവര്‍ ഇന്ന് ചെയ്യുന്നതെല്ലാം ജനദ്രോഹമാണ്. തങ്ങള്‍ക്ക് തെറ്റുപ്പറ്റിയെന്ന് ജനം പറഞ്ഞു തുടങ്ങി. കള്ളപ്പണക്കാരെ തുരത്താന്‍ മോദിസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ ഉദാഹരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ്ഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ കള്ളപ്പണക്കരുടെ വക്താക്കളായി ഇടതും വലതും മാറുന്ന കാഴ്ചയാണ് ഉണ്ടായത്. കള്ളപ്പണക്കാരെ സഹായിക്കുന്ന ഇരുമുന്നണികളുടെയും മുഖം ജനം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് ആക്രമണത്തിനും ഭീകരവാദത്തിനുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രവാക്യവുമായി ചിന്നക്കടയില്‍ നടന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ് കുര്യന്‍.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്ടി.വി.സനില്‍ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാനവൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം കെ.ശിവദാസന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാന സെക്രട്ടറി ആര്‍.രാജിപ്രസാദ്, മേഖലാജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ലീഗല്‍സെല്‍ കണ്‍വീനര്‍ ചന്ദ്രമോഹനന്‍, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, മണ്ഡലം പ്രസിഡന്റ് അജിത്ത്അമ്മച്ചിവീട് എന്നിവര്‍ സംസാരിച്ചു.

യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറിമാരായ എസ്.ജിതിന്‍ദേവ് സ്വാഗതവും എസ്.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ആനന്ദവല്ലീശ്വരത്ത് നിന്നു ആരംഭിച്ച യുവജന റാലി നഗരം ചുറ്റി ചിന്നക്കട ബസ്‌വേ ഗ്രൗണ്ടില്‍ സമാപിച്ചു. റാലിക്ക് യുവമോര്‍ച്ചാ നേതാക്കളായ രാജ്‌മോഹന്‍, ശ്രേയസ്, രതീഷ്‌കുമാര്‍, ബിനു ആലാട്ടുകാവ്, രാജേഷ്പുത്തന്‍നട, വിശാഖ്, രതീഷ്, ആര്യസതീശ്, അനീഷ് പാരിപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.