അടിമാലി: വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ നടക്കുന്ന സിബിഎസ് ഇ സംസ്ഥാന കലോത്സവത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ച് പോരാട്ടം.
101 മത്സരങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 1090 പോയിന്റോടെ തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു. 1069 പോയിന്റുമായി മലബാര്‍ സഹോദയ തൊട്ടുപിന്നാലെയും 1055 പോയിന്റുകളുമായി കോട്ടയം സഹോദയ മൂന്നാംസ്ഥാനത്തും എത്തി. 966 പോയിന്റുകളുമായി കേരള സിബിഎസ്ഇ സ്കൂള്‍ സഹോദയ എറണാകുളം നാലാം സ്ഥാനത്തും 940 പോയിന്റുകളുമായി പാലക്കാട് സഹോദയ അഞ്ചാം സ്ഥാനത്തും മുന്നേറുന്നു.
സ്കൂള്‍ തലത്തില്‍ സില്‍വര്‍ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂള്‍, കോഴിക്കോട് 144 പോയിന്റുകളുമായി മുന്നിലെത്തി. ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ തൃശൂര്‍ 86 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.84 പോയിന്റുമായി ഭാരതീയ വിദ്യാഭവന് ചെവ്വായൂര്‍ മൂന്നാം സ്ഥാനത്തും 74 പോയിന്റ് നേടി ലെക് ഫോര്‍ഡ് സ്കൂള്‍ കാവനാട്, കൊല്ലം നാലാം സ്ഥാനത്തും 58 പോയിന്റോടെ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍ കോട്ടയം അഞ്ചാം സ്ഥാനത്തും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: