മാങ്കുളം: മിനി വാന്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. എറണാകുളം എല്‍ ജി യൂണിറ്റി ഇന്‍ഡസ്റ്റ്രീസ് ലിമിറ്റഡിലെ ജീവനക്കാരുമായി വിനോദയാത്രയ്ക്കെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മാങ്കുളം കുവൈറ്റ് സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. കൊച്ചി കലൂര്‍ സ്വദേശികളായ അയ്യപ്പദാസ് (36) , രാധാകൃഷ്ണന് (39) ഷബിന് (29) ദീപു (29) ഷോണ്‍ (24) ക്രിസ്റ്റഫര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. 17 പേര് വാനിലുണ്ടായിരുന്നു. കുത്തിറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രെയ്ക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടത്തെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി പോസ്റ്റ
ിന്റെ സ്റ്റേകമ്പിയില് തട്ടിനിന്നതിനാലാണ് നൂറടിതാഴ്ചയുള്ള കൊക്കയില്‍ വാഹനം വീഴാതിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. മാങ്കുളം ഔട്ട് പോസ്റ്റ് എസ്.ഐ കെ.എ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: