30- വരെ സേവനങ്ങള്‍ക്ക് പിഴയില്ല. വ്യക്തികളും കുടുംബങ്ങളും സംസ്്ഥാന സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും ഈ മാസം മുപ്പത് വരെ പിഴ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
40-ശതമാനം രോഗികള്‍ ആശുപത്രികളില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചികിത്സയിലുളളവര്‍ക്ക് പണത്തിനായി ബന്ധുക്കള്‍ എടിഎമ്മുകള്‍ തോറും കയറി ഇറങ്ങുകയാണ്.
50- ദിവസം തന്നാല്‍ നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കളളപ്പണത്തിനെതിരായ നീക്കങ്ങള്‍ ഇതോടെ അവസാനിക്കില്ല. രാജ്യത്തെ അഴിമതി മുക്തമാക്കാന്‍ ഇനിയും പദ്ധതികള്‍ ഉണ്ടാകും.
50-ലക്ഷം രൂപയുടെ അഞ്ഞൂറ് രൂപ നോട്ടുകള്‍ നാസിക്കിലെ റിസര്‍വ് ബാങ്കിന്റെ പ്രസില്‍ അച്ചടിച്ച് കൈമാറി. പുതിയ 100, 50, 20 നോട്ടുകളുടെ പ്രിന്റിംഗും പുരോഗമിക്കുകയാണ്. നാസിക്, മൈസൂര്‍, സല്‍ബോനി, ദേവാസ് എന്നിവിടങ്ങളില്‍ പ്രിന്റിംഗ് പുരോഗമിക്കുന്നു.
60-ലക്ഷം രൂപ ബംഗാളില്‍ നിന്ന് കണ്ടെത്തി. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണക്കില്‍ പെടാത്ത പണം നക്‌സല്‍ ബാരിയില്‍ നിന്ന് കണ്ടെത്തിയത്. നിരോധിക്കപ്പെട്ട അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണ് കൂടുതലും.
















