ന്യൂദൽഹി: നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ. ഈ നടപടി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ ശുദ്ധീകരിക്കുകയും ശക്തമാക്കുകയും ചെയ്യുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡൻറ് ജിർകി കറ്റൈയ്‌നന്‍ പറഞ്ഞു.
ജി.എസ്.ടി നടപ്പിലാക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ കറ്റൈയ്‌നന്‍ അഭിനന്ദിച്ചു. ജിഎസ്ടി പരിഷ്കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ആഗോളതലത്തിൽ ഏറ്റവും ആകർഷണീയമായ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ് ഭാരതം. വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റൈയ്‌നന്‍ ഭാരതത്തിലെത്തിയത്.
















