ശ്രീനഗര്‍: അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്‌പില്‍ ഒരു ഭാരത സൈനികന്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിലെ കെരന്‍ സെസ്‌കടറില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവയ്‌പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ പാക് സൈന്യം വെടിവയ്‌പും ഷെല്ലാക്രമണവും തുടര്‍ച്ചയായി നടത്തുകയായിരുന്നു.
















