ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. തന്നോട് കോടതി കാട്ടിയത് അനീതിയാണെന്നും മുന്‍ ജസ്റ്റിസ് എന്ന പരിഗണന പോലും കാട്ടിയില്ലെന്നും വ്യക്തമാക്കിയ പോസ്റ്റാണ് പിന്‍വലിച്ചത്.
മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥ പോലെയാണ് കോടതിയില്‍ സംഭവിച്ചതെന്നും കട്ജു പറഞ്ഞിരുന്നു. കേസിലെ പുനപരിശോധനാ ഹര്‍ജി ആത്മാര്‍ത്ഥതയോടെയല്ല കോടതി പരിഗണിച്ചത്. തന്റെ വാദത്തിലുടനീളം ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പരിഹസിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരുന്ന ഞാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയേക്കാള്‍ മുതിര്‍ന്ന ആളാണെന്നും കട്ജു തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.
സൗമ്യകേസ് വിചാരണയ്‌ക്കിടെ സുപ്രീംകോടതി വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കട്ജുവിന്റെ വാദങ്ങളെ എതിര്‍ത്ത കോടതി കോടതിയലക്ഷ്യത്തിനും നോട്ടീസ് അയച്ചിരുന്നു.
















