ന്യൂദൽഹി: സുപ്രീം കോടതിയെ വിമർശിച്ച് ജസ്റ്റിസ് മാർകണ്ഡേയ കട്ജു രംഗത്തെത്തി. തന്നോട് കോടതി കാട്ടിയത് അനീതിയാണെന്നും മുൻ ജസ്റ്റിസ് എന്ന പരിഗണന പോലും തനിക്ക് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു
കേസിൽ തന്റെ ആവശ്യമുണ്ടെന്നു കരുതി തയ്യാറായിട്ടാണ് കോടതിയിൽ പോയത്. എന്നാൽ മുൻകൂട്ടി ഉണ്ടാക്കിയ തിരക്കഥ പോലെയാണ് കോടതിയിൽ സംഭവിച്ചതെന്നും കട്ജു പറഞ്ഞു. സൗമ്യ കേസ് വിചാരണക്കിടെ സുപ്രീം കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മാർകണ്ഡേയ കട്ജു കോടതിയിൽ ഹാജരായിരുന്നു.
എന്നാൽ കട്ജുവിന്റെ വാദങ്ങൾ എതിർത്ത കോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകി. ഇതിനെതിരെയാണ് കട്ജു വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: