ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടിയില്‍ സാധാരണക്കാര്‍ സന്തുഷ്ടരാണെന്നും വോട്ടും നോട്ടും നഷ്ടപ്പെടുന്ന വിഷമമാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് പിന്നിലെന്നും ബിജെപി. അഴിമതിയും കള്ളപ്പണവുമാണ് വികസനത്തിന് പ്രധാന തടസ്സം. ഇത് മറികടക്കുന്നതിന് കേന്ദ്ര തീരുമാനം ഇടയാക്കും. ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ഉപാധ്യക്ഷനായ രാഹുല്‍ അഴിമതിക്കേസില്‍ ജാമ്യത്തിലാണെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് നാഷണല്‍ ഹെറാള്‍ഡ് കേസ് പരാമര്‍ശിച്ച ശ്രീകാന്ത് ശര്‍മ്മ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തീരുമാനത്തെ രാഹുലും ചിദംബരവും എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പിന്തുണച്ചു.
















