ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ അവസാന സൈനിക പോസ്റ്റിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായതായി ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് (ബിആര്‍ഒ). ചൈനീസ് അതിര്‍ത്തിയില്‍ 12 കിലോമീറ്റര്‍ അകലെ നഭിദങ്ങില് 14,500 അടി ഉയരത്തില്‍ ബിആര്‍ഒയുടെ 67 ആര്‍സിസിയാണ് പാലം നിര്‍മ്മിച്ചത്.
160 അടിയാണ് നീളം. ഏറ്റവും തണുപ്പ് കൂടിയ പ്രദേശങ്ങളിലൊന്നാണിത്. ആദി കൈലാഷ് തീര്ത്ഥാടനത്തിനെത്തുന്നവര്ക്കും പാലം ഉപകരിക്കുമെന്ന് കമാണ്ടിംഗ് ഓഫീസര്‍ മേജര്‍ മനീഷ് നാരായണ്‍ പറഞ്ഞു. നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഹെലികോപ്ടറിലാണ് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: