ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല അദ്ധ്യാപിക പ്രൊഫ. നന്ദിനി സുന്ദറിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സുഖ്മയില്‍ വനവാസി കൊല്ലപ്പെട്ട കേസില്‍ പ്രൊഫസര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ 15ന് കേസിലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ചിലാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: