ടോക്കിയോ: ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഭാരതവും ജപ്പാനും ആണവകരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമാണ് ആണവകരാര്‍ കൈമാറിയത്. ഊര്‍ജ രംഗത്ത് ചരിത്രപരമായ ചുവടുവയ്‌പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കരാര്‍ പ്രകാരം ഇതോടെ ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ജപ്പാന് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യാനാവും. കഴിഞ്ഞ ഡിസംബറില്‍ അബേ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ ആണവകരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചില കരാറുകളും ഒപ്പുവെച്ചിരുന്നു. എന്നാല്‍ 2011ലെ ഫുകുഷിമയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ജപ്പാനില്‍ ശക്തമായ രാഷ്‌ട്രീയ എതിര്‍പ്പ് ഉള്ളതിനാല്‍ കരാര്‍ ഒപ്പിടാന്‍ സാധിച്ചിരുന്നില്ല. മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ജപ്പാനിലെത്തിയത്.
















