ന്യൂദല്‍ഹി: ദല്‍ഹി-നോയിഡ(ഡിഎന്‍ഡി) ഫ്ലൈ വേ ടോള്‍ ഫ്രീ ആക്കുന്നതിനുള്ള അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്.
ഡിഎന്‍ഡി ഫ്‌ളൈ വേയ്‌ക്കായി എത്രത്തോളം മുതല്‍ മുടക്കുണ്ടായെന്ന കാര്യത്തില്‍ നാലാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിഎജിയോട് സുപ്രീകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നോയിഡ ടോള്‍ ബ്രിഡ്ജ് കമ്പനി ലിമിറ്റഡ് (എന്‍ടിബിസിഎല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ ദല്‍ഹിയേയും നോയിഡയേയും ബന്ധിപ്പിക്കുന്ന ഡിഎന്‍ഡി ഫ്‌ളൈ വേയില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തി വയ്‌ക്കുന്നതിനായി അലഹബാദ് ഹൈകോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് എന്‍ടിബിസിഎല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
















