ന്യൂദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്മാന് ഖാനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ രാജസ്ഥാന് ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ജോധ്പൂരില്‍ വെച്ച് സല്മാന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് രണ്ടു കേസുകള്‍ നിലവിലുണ്ടായിരുന്നു. കേസിലെ പ്രധാന സാക്ഷി അപ്രത്യക്ഷനായതിനെ തുടര്‍ന്ന് ക്രോസ് വിസ്താരം നടത്താന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാല്‍ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിറകെ സല്‍മാന്റെ ഡ്രൈറായിരുന്ന സാക്ഷി പ്രത്യക്ഷപ്പെടുകയും സല്മാന് മാനിനെ വേട്ടയാടിയതായി പറയുകയും ചെയ്തിരുന്നു.
1999ല്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സല്മാന് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്. വംശനാശ ഭീഷണി നേരിടുന്ന മാനുകളെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: