ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഏഴു സ്ഥലങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
വിഘടനവാദി നേതാക്കളായ മിര്‍വൈസ് ഉമര്‍ ഫറൂഖിനെയും മുഹമ്മദ് യാസിന് മാലിക്കിനെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അലിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്.
നൗഹാട്ടയിലെ ജാമിയ മോസ്കിനു സമീപത്തുനിന്ന് വിഘടനവാദികള്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മോസ്കില്‍ പ്രാര്‍ഥന അനുവദിച്ചില്ല.
അതേസമയം ജൂലൈ 9ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ അഞ്ചാം മാസത്തിലേക്കു കടന്നിരിക്കുകയാണ്. പ്രതിഷേധങ്ങളില്‍ ഇതുവരെ 95 പേര് കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: