ന്യൂദല്‍ഹി: വ്യാജനോട്ടുകളെക്കുറിച്ചുള്‍പ്പെടെ സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ ഭാരതവും ചൈനയും രണ്ട് സംയുക്ത പ്രവര്‍ത്തന സമിതികള്‍ ഉണ്ടാക്കും.
മുഴുസമയ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന സമിതിക്ക് വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക ഹോട്ട്‌ലൈന്‍ സംവിധാനവും ഉണ്ടാകും. ചൈനാ സുരക്ഷാ ഉപമന്ത്രി ഫു ഷെങ്ഗുവയും ഭാരത ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിയും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം.
വ്യാജകറന്‍സി, ഇ വിസ, ടെലികോം തട്ടിപ്പ്, അടിയന്തര സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുകയാണ് ഉദ്ദേശ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ചില്‍ നിലവില്‍വരും.
















