ദിസ്പൂര്‍: അസം പ്രക്ഷോഭകാലത്ത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. 1979 മുതല്‍ 85വരെയുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
അടുത്തമാസം പത്തിന് ഖനപറ വെറ്ററിനറി കോളേജില്‍ സ്വാഹിദ് ദിവസ് വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ തുക കൈമാറും. ഗുവാഹത്തിയില്‍ സ്മാരകം സ്ഥാപിക്കുമെന്നും ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഖില അസം വിദ്യാര്‍ത്ഥി യൂണിയനും ചീഫ് സെക്രട്ടറി വി.കെ. പിപര്‍ സെനിയയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
855 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരം നല്‍കേണ്ടവരുടെ പട്ടിക അഖില അസം വിദ്യാര്‍ത്ഥി യൂണിയനും സ്വഹിത് നിര്ജ്യാട്ടിത ന്യാസും ചേര്‍ന്ന് തയാറാക്കി നല്‍കും. സര്‍ക്കാര്‍ ഇത് പരിശോധിച്ച ശേഷം അന്തിമ പട്ടിക തയാറാക്കും. പ്രക്ഷോഭകരുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കി 31 കൊല്ലത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: