കണ്ണൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ നഗരസഭാംഗം ഉള്‍പെടെ വീട്ടമ്മയെ കൂട്ടമാനഭംഗം നടത്തിയ സംഭവത്തില്‍ വേട്ടക്കാരനൊപ്പം നിന്ന മന്ത്രി കെ.കെ.ശൈലജ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കയാണെന്നും അവര്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും മഹിളാ ജനതാദള്‍ (യു) സംസ്ഥാന വൈസ് പ്രസിഡന്റ് പി.വിമലയും സംസ്ഥാന സെക്രട്ടറി ഒ.പി.ഷീജയും ആവശ്യപ്പെട്ടു. ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണനെതിരെയും ഇത് ന്യായീകരിച്ച മന്ത്രി ശൈലജക്കെതിരെയും കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















