കണ്ണൂര്‍: ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവം കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ നടക്കും. ഡിസംബര്‍ 20 നകം ജില്ലാ കേരളോത്സവം നടത്താന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേരളോത്സവ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് വിശദീകരിച്ചു. നവംബര്‍ 25 നകം ഗ്രാമപഞ്ചായത്ത് തലത്തിലും ഡിസംബര്‍ 10 നകം ബ്ലോക്ക്തലത്തിലും കേരളോത്സവം നടത്തണം. യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: