13- വയസ്സില്‍ ട്രംപ് പീഡിപ്പിച്ചെന്ന കേസ് യുവതി പിന്‍വലിച്ചു. ട്രംപും വ്യവസായി ജെഫ്രേ എപ്‌സ്‌റ്റെയ്‌നും ചേര്‍ന്ന് നടത്തിയ സെക്‌സ് പാര്‍ട്ടിയില്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി എത്തിയ കാറ്റി ജോണ്‍സണാണ് ഫയല്‍ ചെയ്ത കേസ് പിന്‍ വലിച്ചത്.
14- ദിവസത്തിനുള്ളില്‍ യുഎഇയില്‍ തൊഴില്‍ വിസാ സ്റ്റാപിങ്. യുഎഇ തൊഴില്‍ വിസയില്‍ രാജ്യത്ത് എത്തുന്ന തൊഴിലാളികളുടെ വിസാ പരമാവധി 14 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ടില്‍ പതിച്ച് നല്‍കണമെന്ന് സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
14-ജില്ലകളിലും സ്‌ഫോടനം നടത്തുമെന്ന് ഭീകരവാദസംഘടനയുടെ പേരില്‍ ഭീഷണി സന്ദേശം. കേരളത്തിലെ 14 ജില്ലകളിലും സ്‌ഫോടനം നടത്തുമെന്ന് ഭീകരവാദസംഘടനയായ അല്‍ഖ്വയ്ദയുടെ പേരിലാണ് ഭീഷണി സന്ദേശം.
15-ദിവസത്തിനുള്ളില്‍ ജയലളിത ആശുപത്രി വിടും. ദീര്‍ഘനാളായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ. ജയയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
25-സൈനികര്‍ സൊമാലിയയില്‍ കൊല്ലപ്പെട്ടു. സൊമാലിയയിലെ സ്വയംഭരണ സംസ്ഥാനങ്ങളായ പണ്ട്‌ലന്‍ഡിന്റെയും ഗല്‍മുഡുഗിന്റെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി 25 പേര്‍ കൊല്ലപ്പെട്ടു.
















