ഹൈദര്‍-അല്‍-അബാദി
ബാഗ്ദാദ്: മൊസൂളില്‍ പോരാട്ടം നടത്തുന്ന ഐഎസ് ഭീകരര്‍ക്ക് ജീവന്‍ വേണമെങ്കില്‍ ആയുധം താഴെ വെയ്‌ക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മൊസൂളിനെ എത്രയും വേഗം ഐഎസില്‍ നിന്നും സ്വതന്ത്രമാക്കുമെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. രണ്ട് വര്‍ഷമായി ഐഎസ് നിയന്ത്രണത്തിലാണ് മൊസൂള്‍.
ഇറാഖി സേന ടൈഗ്രീസ് നദിയോട് ചേര്‍ന്നുള്ള തെക്കന്‍ മൊസൂളിലെ ഹമ്മാമ് അല്‍-അലലി മേഖല ശനിയാഴ്ച കീഴടക്കിയിരുന്നു. നഗരത്തിന്റെ മധ്യഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലായി, ഭീകരരെ മുഴുവന്‍ പുറത്താക്കുവാന്‍ സാധിച്ചിട്ടില്ല, ലഫ്. ജനറല്‍ റെയ്ദ് സക്കീര്‍ ജാവദ് പറഞ്ഞു.
മൊസൂളിനു സമീപത്തെ അല്‍ബാകിറില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ്. നഗരപ്രദേശങ്ങളിലേക്ക് മുന്നേറിയ സൈന്യം അതീവജാഗ്രതയോടെയാണ് ഓരോചുവടും വയ്‌ക്കുന്നതെന്നു സൈനിക വക്താവ് പറഞ്ഞു. ജനവാസകേന്ദ്രങ്ങളായതിനാല്‍ മേഖലയില്‍ ഇരുനില കെട്ടിടങ്ങളാണ് ഏറെയുമുള്ളത്. ഇടുങ്ങിയ തെരുവുകളിലെ പോരാട്ടവും ഏറെ ബുദ്ധിമുട്ടു നിറഞ്ഞതാണ്.
സാധാരണക്കാരുടെയും സൈനികരുടെയും ജീവഹാനി പരമാവധി ഒഴിവാക്കിയുള്ള സൈനികനീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ സൈനികതാവളത്തിലേക്ക് അഭയം തേടിയെത്തുന്നുണ്ട്. സംഘര്‍ഷബാധിത മേഖലകളില്‍ സഹായം തേടുന്ന സാധാരണക്കാരെ ഒഴിപ്പിക്കുന്നതും വെല്ലുവിളിയാണ്.
ഒക്‌ടോബര്‍ 17ന് സൈന്യം അന്തിമ പോരാട്ടം ആരംഭിക്കുമ്പോള്‍ 3000 ത്തിനും 5000 ത്തിനും ഇടയില്‍ ഭീകരര്‍ മൊസൂളില്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്.
















