ഇസ്ലാമാബാദ്: അഫ്ഗാന്‍ യുവതി ഷര്‍ബത് ഗുലയെ നാടുകടത്തില്ലെന്ന് പാക്കിസ്ഥാൻ. മാനുഷിക പരിഗണന നല്‍കിയാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാക്കിസ്ഥാനിൽ നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാനിൽ അഭയം തേടിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളില്‍ ഒരാളായ ഷര്‍ബത് ഗുല വ്യാജരേഖകളുമായാണ് പാക്കിസ്ഥാനിൽ കഴിഞ്ഞിരുന്നത്.
പോലീസ് പിടികൂടി ജയിലില്‍ അടച്ചതോടെയാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുൻപ് നാഷണല്‍ ജിയോഗ്രഫിക് മാഗസീന്റെ കവര്‍ചിത്രമായി മാറിയ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ വീണ്ടും ചര്‍ച്ചയായത്.
















