വാഷിങ്ടണ്‍: യുഎസില്‍ തടവുശിക്ഷയനുഭവിക്കുന്ന ഭിന്ന ലിംഗക്കാരിയായ ചെല്‍സിയ മാനിങ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. സൈനിക രഹസ്യങ്ങള്‍ വിക്കീലീക്‌സിന് ചോര്‍ത്തിയതിന് ജയിലില്‍ കഴിയുന്ന ഇവര്‍ രണ്ടാം തവണയാണ് ആത്മഹത്യാ ശ്രമം നടത്തുന്നത്.
35 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ആത്മഹത്യയ്‌ക്കു ശ്രമിച്ചെന്ന വാര്‍ത്ത അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ റൈറ്റ്‌സ് ഗ്രൂപ്പ് അറ്റോര്‍ണി ചെയ്‌സ് സ്ട്രാന്‍ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10നും മാനിങ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. 2010ലാണ് 700,000 രഹസ്യ സൈനിക രേഖകള്‍ മാനിങ് വിക്കീലീക്‌സിനു നല്‍കിയത്. 2013ലാണ് അറസ്റ്റിലായത്.
















