മസ്‌കറ്റ്: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഫിലിപ്പൈന്‍ യുവതിയെ ഭാരത വംശജന്‍ കൊന്നു. മസ്‌ക്കറ്റിലെ ഒരു ഹോട്ടലില്‍ വെയിറ്ററായിരുന്ന 31 വയസുള്ള പിങ്കി പാമിറ്റനെയാണ് വധിച്ചത്. അവരെ തല്ലിച്ചതച്ച് കഴുത്ത് ഞെരിച്ചുകൊന്ന സഹപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ നിരന്തരം ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍ പിങ്കി വഴങ്ങിയില്ല. ഒരു ദിവസം തര്‍ക്കത്തിനൊടുവില്‍ അവരെ കൊന്ന് മൃതദേഹം വലിച്ചിഴച്ച് ഒരു മോസ്‌കിന്റെ പിന്നില്‍ തള്ളുകയായിരുന്നു. ഇയാള്‍ പിങ്കിയില്‍ നിന്ന് ധാരാളം പണവും വാങ്ങിയിരുന്നു. ഭര്‍ത്താവും കുഞ്ഞും ഫിലിപ്പൈന്‍സിലാണ്.
















