ബാഗ്ദാദ്: മൊസൂളില്‍ ഇറാഖി സേനയുമായുള്ള പോരാട്ടം കടുത്തത്തോടെ ഐഎസ് മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കാണാനില്ല. ഇറാഖിന്റെയും ദൈവത്തിന്റെയും ശത്രുക്കളെ നേരിടണം, അതിശക്തമായി പൊരുതണം എന്നൊക്കെ ആഹ്വാനം ചെയ്ത ശേഷം ഇയാള്‍ മുങ്ങിയെന്നാണ് സൂചന.
അതിനിടെ ഇറാഖി സേന നഗത്തിന്റെ കിഴക്കന്‍ മേഖയില്‍ കടന്നു. ഇതിനടുത്തുള്ള ആറു സ്ഥലങ്ങള്‍ സേന പിടിച്ചു. മലായീന്‍, സമാ, ഖാദ്ര, കര്‍ക്കുക്ലി, ക്വാദ്‌സ്, കരാമ എന്നീ മേഖലകളാണ് സേന തിരികെപ്പിടിച്ചത്.
ഇവിടങ്ങളില്‍ ഇറാഖിന്റെ പതാകയും ഉയര്‍ത്തി. കവചിത വാഹനങ്ങള്‍ ഒന്നൊന്നായി മൊസൂളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
















