ആലപ്പോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
നഗരത്തിൽ വിമതര്‍ നിരവധി തവണ വെടിയുതിര്‍ക്കുകയും റോക്കറ്റ് ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവും നടത്തിയതായും ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനാ റിപ്പോര്‍ട്ടു ചെയ്തു. പാര്‍പ്പിട സമുചയങ്ങള്‍ക്കു നേരെ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്ന് പോയിട്ടുണ്ട്.
















