ഇസ്ലാമാബാദ്: ‘അഫ്ഗാന്‍ മൊണാലിസ’ ഷര്‍ബത് ഗുലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഗുലയെ നിലത്തു വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാക്കിസ്ഥാനില്‍ താമസിച്ചതിനാണ് കഴിഞ്ഞയാഴ്ച ഗുലയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) അറസ്റ്റു ചെയ്തത്. 1984 ല്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് ലോകത്തെ ഭീതിയോടെ നോക്കുന്ന ഷര്‍ബത്ത് ഗുലയുടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ പുറത്തുവിട്ടത്.
















