പിറ്റ്‌സ്ബര്‍ഗ്: പതിനേഴു മാസം മാത്രമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന അമ്മ ദൃശ്യങ്ങള്‍ പിതാവിന് അയച്ച കേസില്‍ വിചാരണ തുടങ്ങി.
മക്കീസ്‌പോര്‍ട്ടിലെ ക്രിസ്ത്യന്‍ ക്‌ളാര്‍ക്കാണ് (21) കുഞ്ഞ് ആന്ദ്രെ പ്രൈസിനെ കൊല്ലുകയും രണ്ടു വയസുള്ള മകള്‍ ഏയ്ഞ്ചലിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്.
ഇത് വീഡിയോയില്‍ പകര്‍ത്തി ഭര്‍ത്താവ് ആന്ദ്രെ പ്രൈസ് ജൂണിയറിന് അയച്ചു.
ഭര്‍ത്താവുമായുള്ള തര്‍ക്കം മൂത്താണ് ക്ലാര്‍ക്ക് കുഞ്ഞിനെ കൊന്നത്. ഭര്‍ത്താവ് നേരത്തെ ജോലിക്കു പോയതിനെത്തുടര്‍ന്ന് ഒരു ദിവസം ബാത്ത് റൂം ഒറ്റയ്‌ക്ക് വൃത്തിയാക്കേണ്ടിവന്നതും ഭര്‍ത്താവിന്റെ അവിഹിത ബന്ധവുമാണ് ക്ലാര്‍ക്കിനെ രോഷാകുലയാക്കിയത്. നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വേണ്ടെന്ന് ഭര്‍ത്താവിന് സന്ദേശം അയച്ച ശേഷമായിരുന്നു കൃത്യം.
















