ഫിഡല്‍ റാമോസ്
മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഫിഡല്‍ റാമോസ് ചൈനയിലെ സ്ഥാനപതി സ്ഥാനം രാജിവച്ചു. സര്‍ക്കാര്‍ രാജി സ്വീകരിച്ചിട്ടില്ല. പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെയുടെ ചൈന സന്ദര്‍ശനത്തിനു പിന്നാലെയാണ് രാജി.
ചൈനയുമായുള്ള അന്താരാഷ്‌ട്ര തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ പ്രസിഡന്റ് പ്രത്യേക താല്‍പര്യമെടുത്താണ് റാമോസിനെ ചൈനയില്‍ നിയോഗിച്ചത്.
റാമോസിന്റെ ശ്രമഫലമായി ചൈനയും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം ശക്തമായി. ഡുട്ടര്‍ട്ടെയുടെ ചൈന സന്ദര്‍ശനം വിജയകരമായതിനു പിന്നാലെയുള്ള രാജി തുടര്‍നടപടികളെ ബാധിക്കും.
ഏല്‍പ്പിച്ച ജോലി നിര്‍വഹിച്ചതിനു ശേഷമാണ് രാജിയെന്ന് റാമോസിന്റെ അടുത്തയാളുകള്‍ പറഞ്ഞു. ഡുട്ടര്‍ട്ടെയുടെ പിന്തുണക്കാരനായിരുന്ന റാമോസ് (88), ഭരണത്തിന്റെ നൂറാം നാളില്‍ ഡുട്ടര്‍ട്ടെയെ വിമര്‍ശിച്ചിരുന്നു.
















