Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതിയും പോലീസിനെതിരെ വധശ്രമം: സിപിഎം ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:37 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ ദിവസം ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോലീസിനെ അക്രമിച്ച കേസില്‍ സിപിഎം ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് അമ്പലമൈതാനത്തിന് സമീപം ഗംഗ നിവാസില്‍ ഗംഗാധരന്റെ മകന്‍ ധരംജിത്ത് (21), ചാലാട് മണലില്‍ ജാനകി നിവാസില്‍ ബാലകൃഷ്ണന്റെ മകന്‍ നിഖില്‍ (25), പടന്നപ്പാലത്തെ തെക്കന്‍ വീട്ടില്‍ രമേശന്റെ മകന്‍ ടി.രാജേഷ്, ചാലാട് അമ്പല മൈതാനം ശ്രീനിലയത്തില്‍ അനില്‍കുമാറിന്റെ മകന്‍ ഷാരോണ്‍ (25), ചാലാട് പെട്രോള്‍ പമ്പിന് സമീപം അഞ്ജനയില്‍ മനോജിന്റെ മകന്‍ അഞ്ജിത് (24), ചാലാട് അമ്പലമൈതാനം കൃഷ്ണ നിവാസില്‍ രവീന്ദ്രന്റെ മകന്‍ ഗോകുല്‍ (20), ചാലാട് അമ്പലമൈതാനം സരസ്വതി നിവാസില്‍ ചന്ദ്രശേഖരന്റെ മകന്‍ വൈശാഖ് (21), ചാലാട് കൊട്ടക്കന്‍ റോഡ് അലിഘറില്‍ ആലിക്കുഞ്ഞിയുടെ മകന്‍ റഷാദ്(29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഷാരോണ്‍, നിഖില്‍, അംജിത്ത് എന്നിവര്‍ തളിപ്പറമ്പ് പട്ടുവത്തിനടുത്ത ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ യോഗേഷ്, രാജീവന്‍, മഹിജന്‍, അനീഷ്, മഹേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റ് അഞ്ചുപേരെ ചാലാട് നിന്ന് പിടികൂടിയത്. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. ഇതില്‍ 20 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

പ്രതികളില്‍ ചിലര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കണ്ണൂര്‍ സിറ്റിയിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷ് പ്രതിയാണ്. നിഖില്‍ മൂന്ന് രാഷ്‌ട്രീയ അക്രമക്കേസുകളിലും പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ചാലാട് കുന്നത്ത് കാവില്‍ ഉത്സവം അലങ്കോലമാക്കുന്നതിന് രാജേഷിന്റെയും നിഖിലിന്റെയും നേതൃത്വത്തില്‍ അക്രമം നടത്തിയിരുന്നു. പ്രദേശത്തെ ഉത്സവസ്ഥലങ്ങളില്‍ ഈ സംഘം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമസംഭവങ്ങളുണ്ടായാലും ഇവര്‍ക്കെതിരെ ആരുംതന്നെ പരാതി നല്‍കാറില്ല. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റഷാദ് സമീപകാലത്താണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്ന് മുപ്പതോടെ ചാലാട് അമ്പലത്തില്‍ നടന്ന ഗുണ്ടാ അക്രമത്തില്‍ എസ്‌ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മാരകായുധങ്ങളുമായി പോലീസിനെ അക്രമിച്ച സംഘം പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു. നിരവധിയാളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ പോലീസ് ജീപ്പിന് മുകളില്‍ക്കയറി നൃത്തം ചെയ്യുകയും ചെയ്തു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.