ദോഹ: വിദേശികള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കുന്നു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കാനാണ് പദ്ധതിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ പറയുന്നു.
യാത്രയ്‌ക്കിടെ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ ഉടനെ അനുവദിച്ചു തുടങ്ങുമെന്നാണറിയുന്നത്. നേരത്തെ ഖത്തര്‍ എയര്‍വെയ്‌സ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെങ്കില്‍ വിസയ്‌ക്ക് അപേക്ഷിക്കണമായിരുന്നു.
















