ലാഹോര്‍: മുതിര്‍ന്ന പാക്ക് സൈനിക ഉദ്യോഗസ്ഥന്‍ ഓവുചാലില്‍ വീണ് മരിച്ചു. ലഫ്. കേണല്‍ ഷാഹിദ് ആണ് മരിച്ചത്. പഞ്ചാബ് പ്രവിശ്യയില്‍ ഹസ്‌റോയിലാണ് സംഭവം. റാവല്‍പിണ്ടിയില്‍ നിന്നു നൗഷേരയിലേക്ക് മേജര്‍ ജലാലിനൊപ്പം സൈനിക വാഹനങ്ങള്‍ക്ക് അകമ്പടി സഞ്ചരിക്കുകയായിരുന്നു ഷാഹിദ്.
കണ്ടയ്‌നറുകള്‍ റോഡ് തടസപ്പെടുത്തിയതിനാല്‍ മറ്റൊരു വഴി അന്വേഷിക്കാന്‍ പുറത്തിറങ്ങിയ ഇരുവരും ഓവുചാലില്‍ വീ ണു. ഷാഹിദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ രണ്ടിന് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തുന്നത് തടയാന്‍ സര്‍ക്കാരാണ് കണ്ടയ്‌നറുകള്‍ ഉപയോഗിച്ച് റോഡ് തടസപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിപക്ഷവും സൈന്യവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
















