ഈസ്താംബൂള്‍: തുര്‍ക്കിയിലെ ഈസ്താംബൂള്‍ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങണമെന്ന് അമേരിക്ക നിര്‍ദേശിച്ചു.
അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ ഇടയുള്ളതിനാലാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.
ഒരാഴ്ചക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് തങ്ങളുടെ പൗരന്മാര്‍ തുര്‍ക്കി വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിക്കുന്നത്. തുര്‍ക്കിയിലെ സുരക്ഷ സംബന്ധിച്ച് യുഎസിന്റെ ആശങ്ക വര്‍ധിച്ചതായാണ് കരുതുന്നത്.
















