തിരുവനന്തപുരം: ദീപാവലി ദിനത്തില്‍ നഗരവാസികള്‍ക്ക് മാജിക് പ്ലാനറ്റ് ദീപക്കാഴ്ചയൊരുക്കുന്നു. മാജിക് പ്ലാനറ്റില്‍ ഒക്ടോബര്‍ 31ന് തിരിതെളിയുന്ന സര്‍ക്കസ് കാസിലിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ദീപക്കാഴ്ച ഒരുക്കുന്നത്. കണ്ണുകള്‍ക്ക് അവിശ്വനീയ ദൃശ്യവിരുന്നേകുന്ന പുതുപുത്തന്‍ ദീപക്കാഴ്ച കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ വൈകുന്നേരം 6ന് അരങ്ങേറും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കലാകാരന്മാര് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിലാണ് ദീപക്കാഴ്ച ഒരുക്കുന്നത്.
2014 ഒക്ടോബറില്‍ സമാരംഭിച്ച ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കസ് കാസില്‍ എന്ന നവ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സര്‍ക്കസ് കാസില്‍ 31ന് വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: