ടെക്സാസ്:കാലിഫോർണിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായാറാഴ്ച രാവിലെ റിസോര്‍ട്ട് നഗരമായ പാം സ്പ്രിംഗ്‌സിനു സമീപമുള്ള ദേശീയപാതയിലാണ് അപകടം.
സ്‌ളാറ്റണ്‍ സിറ്റിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോസ് ആഞ്ചലസിലെ യുഎസ്എ ഹോളിഡേ എന്ന ടൂര്‍ കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട ബസ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
















