പൂനെ: പൂനെയില്‍ ഖോദഡിനടുത്തുള്ള റേഡിയോ ദൂരദര്‍ശിനി യൂറോപ്യന്‍ യൂണിയന്റെ ചൊവ്വ ഉപഗ്രഹത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുത്തു. ചരിത്രം കുറിച്ച നേട്ടത്തില്‍ ഭാരത ശാസ്ത്ര സമൂഹം വലിയ സന്തോഷത്തിലാണ്.
വളരെ ദുര്‍ബലമായ സിഗ്‌നലുകളാണ് ഭാരതത്തിന്റെ ദൂരദര്‍ശിനി പിടച്ചെടുത്തത്. ചൊവ്വ പഠനത്തിന് യൂറോപ്യന്‍ യൂണിയന്‍ അയച്ച എക്‌സോ മാഴ്‌സ് ദൗത്യത്തില്‍ നിന്നുള്ള, 410 മെഗാഹെട്‌സ് ആവൃത്തിയിലുള്ള സിഗ്‌നലുകളാണ് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ എട്ടരയ്‌ക്കാണ് ആറുമാസം മുന്‍പ് അയച്ച ശൂന്യാകാശ വാഹനത്തില്‍ നിന്ന് വേര്‍പെട്ട പര്യവേഷണ പേടകം ചൊവ്വയില്‍ ഇറങ്ങിയത്. ഈ സമയത്ത് അയച്ച സിഗ്‌നലുകളാണ് പൂനെയില്‍ ലഭിച്ചത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഒരു കുഴപ്പവുമില്ലാതെ കടന്ന പേടകം സുഗമമായി ചൊവ്വയില്‍ ഇറങ്ങി. ഈ സമയമെല്ലൊം പൂനെയില്‍ സന്ദേശങ്ങള്‍ ലഭിച്ചു.
















