പുകമഞ്ഞ് മൂടിയ നഗരത്തിന് പരിഹാരമാര്‍ഗവുമായി ഡച്ച് കലാകാരന്‍. ഏഴ് മീറ്റര്‍ നീളമുളള ഒരു ലോഹ നിര്‍മിതിയാണ് ഇദ്ദേഹം മുന്നോട്ട് വയ്‌ക്കുന്നത്. ഇത് പുകമഞ്ഞിനെ ഉളളിലേക്ക് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കും.
ഡാന്‍ റോസെഗാര്‍ഡ്‌സ് എന്ന ഡച്ചുകാരനാണ് ഈ ഗോപുരവുമായി രംഗത്തെത്തിയിരിക്കുന്നത്. 45 വെളളി പ്ലേറ്റുകളും ഭാഗികമായി തുറക്കാവുന്ന ജനലുകളും വായു ശുദ്ധീകരണ യന്ത്രവും ഘടിപ്പിച്ചിരിക്കുന്നു. ഇത് നിര്‍ത്താതെ പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കും. ചെറിയൊരു താളത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ഇത് അസ്വസ്ഥപ്പെടുത്തുന്ന ഒച്ചയല്ല മറിച്ച് ശുദ്ധമായ വായു നിങ്ങളിലേക്ക് വരുന്നതിന്റെ മനോഹര നാദമാണെന്നും റോസെഗാര്‍ഡ് പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ബീജീംഗ് സന്ദര്‍ശിച്ചപ്പോഴാണ് റോസെഗാര്‍ഡിന് ഇത്തരമൊരാശയം മനസിലുദിച്ചത്.
















