അബുജ: തൊണ്ണൂറ്റി രണ്ടു വയസുള്ള മുഹമ്മദ് ബെല്ലോ അബുബക്കര്‍ മൗലവിയുടെ പൂതി കേട്ടാല്‍ നാം ഞെട്ടും. ഒരു നിക്കാഹു കൂടിയാകാം. 107 വിവാഹങ്ങള്‍ കഴിച്ച നൈജീരിയയിലെ മതപുരോഹിതനാണ് മുഹമ്മദ് ബെല്ലോ.
വിവാഹങ്ങള്‍ കഴിക്കുക വഴി ദൈവത്തിന്റെ ലക്ഷ്യം സാധ്യമാക്കുകയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ബെല്ലോ ഭാര്യമാരുടെ എണ്ണത്തില്‍ വിലക്കൊന്നുമില്ലെന്നും പറയുന്നു. താനിപ്പോഴും ആരോഗ്യവാനാണ്, കൂടുതല്‍ വിവാഹം കഴിക്കാനും തയ്യാറാണ്. നൈജീരിയയിലെ ബിദാ സ്വദേശി 107 പേരെ വിവാഹം കഴിച്ചു. പത്തു പേരെ മൊഴി ചൊല്ലി. അങ്ങനെ 97 പേരുടെ ഭര്‍ത്താവായി വാഴുകയാണ് മൗലവി.
വിവാഹം നിയോഗമാണ്. അവസാനം വരെ ആ നിയോഗം നിര്‍വ്വഹിച്ചുകൊണ്ടിരിക്കും. 180 ലേറെ കുട്ടികളുടെ പിതാവു കൂടിയായ ബെല്ലോ പറഞ്ഞു. കുട്ടികളില്‍ ചിലര്‍ മരണമടഞ്ഞു. 2008ലാണ് ബെല്ലോ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്, 86 ഭാര്യമാരുള്ളപ്പോള്‍. അന്ന് പല മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ശരീയത്ത് നിയമപ്രകാരം നാലു വിവാഹമേ പാടുള്ളൂ. അതിനാല്‍ 86 ഭാര്യമാരില്‍ 82 പേരെ മൊഴി ചൊല്ലണമെന്ന നിബന്ധനയില്‍ ബെല്ലോയെ വിട്ടയച്ചു. പക്ഷെ ബെല്ലോ അത് പാലിച്ചില്ലെന്നു മാത്രമല്ല വിവാഹങ്ങള്‍ തുടരുകയും ചെയ്തു.
















