കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുക, കുട്ടികളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗം ഉള്‍പ്പെടുത്തിയ മാനേജ്‌മെന്റിന് എതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി നടത്തിയ വിദ്യാര്‍ത്ഥിമാര്‍ച്ചില്‍ സംഘര്‍ഷം.
ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട്‌മെന്റ് ചെയ്തത് പീസ്‌സ്‌കൂളിന്റെ പിആര്‍ഒ അബ്ദുള്‍ റഷീദ് ആണ്. കൂടാതെ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യപ്പെട്ട യാസ്മിന്‍ അഹ്മദ് പീസ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്.
ഇത്തരത്തില്‍ ഭീകരവാദസംഘടനകളുമായി ബന്ധമുള്ള പീസ് സ്‌കൂളിനെതിരെ നടപടി എടുക്കണമെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പി.ശ്യാംരാജ് പറഞ്ഞു. മാര്‍ച്ചിന് ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, ജില്ലാജോയിന്റ് കണ്‍വീനര്‍ ആര്യന്‍ അജി, എസ്.രാകേഷ്, നഗര്‍ സെക്രട്ടറി വിഗ്നേഷ്, ഹരി എന്നിവര്‍ നേതൃത്വം നല്‍കി.
















