ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഭാരത വംശജനുമായ പീറ്റര്‍ ജേക്കബ്ബിനു നേരെ അതിക്രമം. പീറ്ററിന്റെ വീടിനു പുറത്ത് സ്വസ്തികം വരച്ചു ചേര്‍ക്കുകയാണ് ചെയ്തത്. വംശ വെറിയാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.
നേരത്തെ 49 പേരെ വധിച്ച ഓര്‍ലാന്‍ഡോ വെടിവയ്‌പ്പുകേസിലെ പ്രതി ഒമര്‍ മാറ്റീനിന്റെ ചിത്രത്തിന് ഒപ്പം ഒരു വെബ്‌സൈറ്റ് പീറ്ററിന്റെ ചിത്രവും ചേര്‍ത്തിരുന്നു. മനപൂര്‍വ്വം അവഹേളിക്കാനായിരുന്നു ഇതെന്നാണ് സൂചന.
ന്യൂജഴ്‌സിയില്‍ അറിയപ്പെടുന്ന പീറ്ററിന് റിപ്പബ്‌ളിക്കന്‍ കോട്ടയായ ഇവിടെ വലിയ സ്വാധീനവുമുണ്ട്.
















