മുംബൈ: താനെ ഭീവണ്ടിയിലുള്ള ചാച്ചാനെഹ്‌റു ഹിന്ദി വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പേപ്പര്‍ പരീക്ഷയ്‌ക്ക,് കുട്ടികളെ കുഴയ്‌ക്കുന്നൊരു ചോദ്യം വന്നു. അതും സിലബസിനു പുറത്തുള്ളത്. വിരാട് കോലിയുടെ കാമുകിയാര്? തെരഞ്ഞെടുക്കാനുള്ള മൂന്ന് ഉത്തരങ്ങള്‍ ഇതായിരുന്നു. സിനിമാ താരങ്ങളായ പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ദീപിക പദുകോണ്‍.
ഇക്കഴിഞ്ഞ 13 നായിരുന്നു പരീക്ഷ. ചോദ്യപേപ്പറിന്റെ പകര്‍പ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങളുടെ വ്യക്തിജീവിതം സ്‌കൂള്‍ പരീക്ഷയ്‌ക്ക് ചോദ്യമാവുന്നതിന്റെ ആധികാരികതയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതേറെയും. പക്ഷേ ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് ഉത്തരമില്ല. പരസ്പരം പഴിചാരുകയാണ് അധ്യാപകര്‍.
















