തലശ്ശേരി: തിങ്കളാഴ്ച രാത്രി ധര്‍മ്മടത്തെ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ട് പരിസരത്ത് നിന്ന് കണ്ടെടുത്ത ആറ് സ്റ്റീല്‍ ബോംബുകളും പോലീസ് നിര്‍വീര്യമാക്കി. ഗവ.ബ്രണ്ണന്‍ കോളേജിന്റെ പിന്‍ഭാഗത്തുള്ള സിപിഎം ശക്തികേന്ദ്രത്തിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കോളേജ് തെരഞ്ഞെടുപ്പ് ദിവസം മദ്യപിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ എബിവിപി, കെഎസ്‌യു സ്ഥാനാര്‍ത്ഥികളായ വിദ്യാര്‍ത്ഥിനികളെ അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉപയോഗിക്കാനായാണ് രണ്ട് പ്ലാസ്റ്റിക് സഞ്ചികളിലായി ബോംബുകള്‍ സൂക്ഷിച്ചുവെച്ചതെന്നാണ് സംശയിക്കുന്നത്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ലഹരിവസ്തുക്കള്‍ക്ക് അടിമകളായ ചില എസ്എഫ്‌ഐക്കാരുടെ അക്രമം കാരണം കോളേജ് മെന്‍സ് ഹോസ്റ്റല്‍ അടച്ചിട്ട സംഭവവും ഉണ്ടായിരുന്നു.
















